You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ രണ്ട് ബ്ലോക്കില്‍ ഒഴികെ ചോര്‍ച്ച ശക്തമായി

Text Size  

Story Dated: Tuesday, November 18, 2014 03:49 hrs UTC

മുല്ലപ്പെരിയാര്‍ ഡാമിലെ രണ്ട് ബ്ലോക്കുകള്‍ ഒഴികെ എല്ലാ ബ്ലോക്കിലും ചോര്‍ച്ച ശക്തമായി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു ബ്ലോക്കുകളില്‍ ഒന്നും ഇരുപതും ബ്ലോക്കുകളില്‍ ഒഴികെ ബാക്കി 18 ബ്ലോക്കുകളിലെയും ചോര്‍ച്ച വര്‍ദ്ധിച്ചു. ഇതില്‍ 10-11 ബ്ലോക്കുകളില്‍കൂടി ശക്തമായി വെള്ളം ഒഴുകുന്നുണ്ട്. ഇത് വളരെ ദൂരത്തുനിന്നുതന്നെ വ്യക്തമായി കാണാവുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് ഗ്യാലറിയിലൂടെ ചോരുന്ന വെള്ളത്തിന്റെ അളവിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മിനുട്ടില്‍ 144.4 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ചോര്‍ച്ചയിലൂടെ പുറത്തെത്തുന്നത്. ഇതിലൂടെ എത്തുന്ന സുര്‍ക്കിയുടെ അളവിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിലെ പരിശോധനയ്ക്കായി സുപ്രിംകോതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ഉപസമിതി ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ ഡാമിലെത്തി പരിശോധന നടത്തും. ഇടുക്കി ജില്ലാ കളക്ടറും ചൊവ്വാഴ്ച ഡാമില്‍ എത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തിലും തിങ്കളാഴ്ച തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900ല്‍ നിന്ന് 150 ഘനയടിയായി കുറച്ചു. ഇതോടെ 141 അടിയില്‍ നിന്ന് ജലനിരപ്പ് 141.2 അടിയായി ഉയര്‍ന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.