You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി

Text Size  

Story Dated: Tuesday, November 18, 2014 05:46 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തിങ്കളാഴ്ച ജലനിരപ്പ് 141.2 അടിയായിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 900 ഘനയടിയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് സെക്കന്‍ഡില്‍ 150 ഘനയടിയായി ഇന്നലെ തമിഴ്നാട് കുറച്ചു. സെക്കന്‍ഡില്‍ 1125 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ പ്രധാന അണക്കെട്ടിനൊപ്പം ബേബി ഡാമിലും ചോര്‍ച്ചയുടെ തോത് വര്‍ധിച്ചിട്ടുണ്ട്. കൂടാതെ അണക്കെട്ടിന്‍െറ ഫൗണ്ടേഷന്‍ ഗാലറിക്ക് മുകളിലൂടെ സുര്‍ക്കി മിശ്രിതം കലര്‍ന്ന ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷ് ചെയര്‍മാനായ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.