You are Here : Home / News Plus

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്

Text Size  

Story Dated: Tuesday, November 18, 2014 05:53 hrs UTC

 ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടു. എന്നാല്‍, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറാകാത്തതെന്നും സി.ബി മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം നിയമവാഴ്ചക്ക് എതിരാണെന്നും ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാരാണ് അപ്പീല്‍ നല്‍കേണ്ടതെന്നു സിബി മാത്യൂസ് ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.