You are Here : Home / News Plus

ചാരക്കേസ്: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Tuesday, November 18, 2014 07:25 hrs UTC

ചാരക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ. കരുണാകരന്‍െറ കുടുംബത്തിന്‍െറയും ആവശ്യമാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ചാരക്കേസ് എന്ന കെട്ടുക്കഥക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ആരാണ് ബലിയാടാക്കിയതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.

ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍െറ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.