You are Here : Home / News Plus

ബാര്‍ കോഴ: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Text Size  

Story Dated: Tuesday, November 18, 2014 09:29 hrs UTC

 ബാര്‍ കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും സര്‍ക്കാര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. അതേസമയം, ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നത് നവംബര്‍ 25 ലേക്ക് മാറ്റി.

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ നല്‍കിയിരുന്നില്ല. ടൂസ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടാനുളള നിര്‍ദേശം ശരിവെച്ചതിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജിയില്‍ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.