You are Here : Home / News Plus

സ്വര്‍ണം ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും

Text Size  

Story Dated: Tuesday, November 18, 2014 09:31 hrs UTC

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചതിനെതുടര്‍ന്ന് സ്വര്‍ണം ഇറക്കുമതിയില്‍ ഉടനെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളിലൊന്നും തളരാതെ സ്വര്‍ണം ഇറക്കുമതിയില്‍ ആറ് മടങ്ങാണ് വര്‍ധനവുണ്ടായത്. 417 കോടി ഡോളറിന്റെ സ്വര്‍ണം(148 ടണ്‍) ഇറക്കുമതിയാണ് ഒക്ടോബറില്‍ നടന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 109 കോടി ഡോളറിന്റെ (25 ടണ്‍) ഇറക്കുമതിയുണ്ടായ സ്ഥാനത്താണിത്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിക്ക് കനത്ത ആഘാതമായ സാഹചര്യത്തില്‍ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.