You are Here : Home / News Plus

സുന്ദപുഷ്‌കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക്

Text Size  

Story Dated: Tuesday, November 18, 2014 09:32 hrs UTC

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുന്ദപുഷ്‌കറിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലില്‍ താമിച്ച മൂന്നു പേരുടെ വിവരങ്ങള്‍ അന്വേഷിച്ചാണ് അന്വേഷണ സംഘം ദൂബായിലേക്ക് പോകുന്നത്.

സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. സുനന്ദയുടെ മരണത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തേ ആരോപിച്ചിരുന്നു. സ്വാമിയുടെ ആരോപണത്തെ ന്യായീകരിക്കുന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.