You are Here : Home / News Plus

ഗോധ്ര കലാപം: നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Text Size  

Story Dated: Tuesday, November 18, 2014 12:03 hrs UTC

ഗുജറാത്തിലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് കമീഷന്‍ റിപ്പോര്‍ട്ട് കൈമാറിയത്. ഗോധ്ര കലാപം നടന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റിട്ട.ജഡ്ജിമാരായ ജി.ടി നാനാവതി, അക്ഷയ് മത്തേ എന്നിവരടങ്ങിയ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ 24 തവണയാണ് കമ്മീഷന് കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31 ന് കമ്മീഷന് അനുവദിച്ച കാലാവധി അവസാനിച്ചിരുന്നു. 2008ല്‍ സമിതി അന്വേഷണ റിപ്പോര്‍ട്ടിന്‍്റെ ആദ്യ ഭാഗം പുറത്തുവിട്ടിരുന്നു. ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന കണ്ടത്തെലാണ് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

2002 മാര്‍ച്ച് മൂന്നിനാണ് ജസ്റ്റിസ് കെ.ജി. ഷാ അംഗമായി ഗുജറാത്ത് സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിച്ചത്. പിന്നീട് സുപ്രീം കോടതി ജഡ്ജി കൂടി വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് 1984ലെ സിഖ് കൂട്ടക്കൊല അന്വേഷിച്ച റിട്ട. ജിസ്റ്റിസ് ജി.ടി. നാനാവതിയെ കൂടി കമ്മീഷനില്‍ അംഗമാക്കുകയായിരുന്നു. 2008ല്‍ ജസ്റ്റിസ് ഷായുടെ മരണത്തെ തുടര്‍ന്ന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് അക്ഷയ് മത്തേയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.