സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പത്മഭൂഷണ്‍ നിരസിക്കുന്നതായി കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ വര്‍മ രാഷ്ട്രപതിക്ക് കത്തു നല്കി. ജസ്റ്റിസ് വര്‍മ പത്മഭൂഷണിന് അര്‍ഹനായ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് വാര്‍ത്ത അറിഞ്ഞതെന്നും പുഷ്പ കത്തില്‍ പറയുന്നു. അദ്ദേഹം ഒരു ബഹുമതിക്കു വേണ്ടിയും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പുരസ്കാരം നിഷേധിക്കുമായിരുന്നെന്നറിയാം. അതിനാലാണ് പുരസ്കാരം നിഷേധിക്കുന്നത്- പുഷ്പ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
റിപ്പബ്ലിക് ദിനത്തിനാണ് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചത്.
ഡല്‍ഹി കൂട്ടമാനഭംഗകേസിനെ തുടര്‍ന്ന് പീഡനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമഭേദഗതികള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തലവനായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം അന്തരിച്ചത്.
Comments