കേരളത്തില്‍ രണ്ടുദിവസം കൂടി പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹൂദ് ഹൂദ് ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണമാണിത്. ഹൂദ് ഹൂദ് കരയിലേക്ക് കയറി ശക്തികുറഞ്ഞെങ്കിലും വടക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് പടിഞ്ഞാറന്‍ ദിശയില്‍നിന്ന് കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഇതാണ് മഴ ലഭിക്കാന്‍ കാരണം.
Comments