ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടി. കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റി. ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് എ.ഐ.സി.സി പുറത്തിറക്കി.
കെ.പി.സി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്ക സമിതി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
മോദി പ്രശംസ വിഷയത്തില്‍ തരൂരിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി കോണ്‍സ്ര് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കെ.പി.സി.സി റിപ്പോര്‍ട്ടില്‍ മോദിയെ അനുകൂലിക്കുന്ന തരൂരിന്‍െറ പരാമര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിരുന്നു.
Comments