You are Here : Home / News Plus

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Monday, October 20, 2014 04:14 hrs UTC

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്. എട്ട് യാത്രക്കാരും 14 വിമാനജോലിക്കാരുമാണ് മുംബൈയില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. 408 യാത്രക്കാരുമായി സിംഗപ്പൂരില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ380 വിമാനമാണ് ഞായറാഴ്ച ആകാശച്ചുഴിയില്‍ പെട്ടത്. വിമാനം മുംബൈയിലെത്തിയ ഉടന്‍ പരിക്കേറ്റവരെ മെഡിക്കല്‍ ടീം പരിശോധിച്ചു. പത്തുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. ആരുടേയും നില ഗുരുതരമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.