കുണ്ടന്നൂര്‍-പേട്ട റോഡില്‍ പി.എസ്. മിഷന് ആസ്പത്രിക്ക് സമീപം കാറുമായി ഇടിച്ച ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം നിരോധിച്ചു. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ഉദയംപേരൂര്‍ ഐ.ഒ.സി. പ്ലാന്റില്‍ നിന്ന് വാതകം നിറച്ച് കൊല്ലം പാരിപ്പളളി ബോട്ട്ലിങ് പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. െ്രെഡവര്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി രാധാകൃഷ്ണന് (35) ആണ് മരിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുരക്ഷാ നടപടികളുടെ ഭാഗമായി രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് ഗതാഗതം നിരോധിച്ചു. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്കി. അപകടത്തിന്റെ 150 മീറ്റര്‍ പരിധിയില്‍ ആളുകള്‍ കടക്കുന്നതും തടഞ്ഞു. രാത്രി 11 മണി വരെ ടാങ്കറില്‍ ചോര്‍ച്ചയുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ടാങ്കറില്‍ നിന്ന് ഗ്യാസ് സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികളും ഐ.ഒ.സി. ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സുകളും സ്ഥലത്തെത്തി. ക്യാബിനുമായി വേര്‍പെട്ട ബുള്ളറ്റ്, ട്രാന്‍സ്ഫോര്‍മറിന് സമീപത്താണ്.
Comments