You are Here : Home / News Plus

എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്‍െറ പോഷക സംഘടനയല്ലെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Friday, October 24, 2014 04:12 hrs UTC

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്‍റെ പോഷക സംഘടനയല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗക്കാരും ഉള്‍ക്കൊള്ളുന്ന സംഘടനയാണ് എസ്.എന്‍.ഡി.പി യോഗം. സംഘടനയുടെ വേദിയില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കരുതെന്ന് പറയാനുള്ള ആദര്‍ശം സി.പി.എമ്മിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഞങ്ങളെ വിമര്‍ശിക്കാനുള്ള ആദര്‍ശം സി.പി.എമ്മിനില്ല. സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നതിന് കാരണം എസ്.എന്‍.ഡി.പിയല്ല. മദ്യനയത്തില്‍ പിണറായി വിജയന്‍െറ നിലപാട് വൈകി വന്ന വിവേകമാണ്. പറയേണ്ട സമയത്ത് പിണറായി ഇതു പറഞ്ഞില്ല. സി.പി.എമ്മിന്‍െറ ഇപ്പോഴത്തെ നിലപാട് യു.ഡി.എഫിനും ബി.ജെ.പിക്കുമാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.