You are Here : Home / News Plus

ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബിബിസിയില്‍ വാര്‍ത്തയായി

Text Size  

Story Dated: Sunday, October 26, 2014 06:04 hrs UTC

ലണ്ടന്‍: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് അനാശ്യാസം ആരോപിച്ച് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബി.ബി.സിയില്‍ വാര്‍ത്തയായി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ ജന വിഭാഗം നടത്തിയ അക്രമ സംഭവമായാണ് ബി.ബി.സി ഇതിനെ വിലയിരുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പമാണ് വാര്‍ത്ത നല്‍കിയത്. ഹിന്ദു തീവ്രവാദികള്‍ സദാചാര പൊലീസ് ചമഞ്ഞാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കളും യുവതികളും മോശമായി ഇടപഴകുന്ന ദൃശ്യം ടിവിയില്‍ വന്നപ്പോള്‍ അതിന്‍െറ വസ്തുത അന്വേഷിക്കാന്‍ യുവമോര്‍ച്ചക്കാര്‍ പോയതാണെന്നാണ് സംഭവത്തെപറ്റി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ വി.മുരളീധരന്‍ ബി.ബി.സിയോട് പ്രതികരിച്ചത്.
ഹോട്ടല്‍ അതിക്രമിച്ചു കയറി കുഴപ്പമുണ്ടാക്കിയതിന് കേസെടുത്തതായി സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറഞ്ഞതായും വാര്‍ത്തയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.