കൊച്ചി : സമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ സദാചാര പൊലീസിങ്ങിനെതിരെ കിസ് ഓഫ് ലവ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന ചുംബന സമരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
Comments