പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്കായി മാവേലി സ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കുമായി ഇത്തരത്തില്‍ മാവേലി സ്റ്റോറുകളെ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ നല്കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്കുവാന് ബന്ധപ്പെട്ട മാവേലി സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Comments