You are Here : Home / News Plus

കാഷ്മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

Text Size  

Story Dated: Sunday, June 17, 2018 07:28 hrs UTC

കാഷ്മീരില്‍ റംസാന്‍ പ്രമാണിച്ച്‌ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. നോമ്ബ് കാലം അവസാനിച്ചതിനേത്തുടര്‍ന്നാണിത്. മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.

വെടിനിര്‍ത്തല്‍ സമയത്ത് പലതവണ സൈനികര്‍ക്ക് നേരെ പ്രകോപനമുണ്ടായെന്നും രാജ്‌നാഥ് അറിയിച്ചു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കശ്മീരിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് യോഗ തീരുമാനം രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.

വെടിനിര്‍ത്തല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഭീകരരെ തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നല്‍കുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണു ബിജെപിയുടെ കശ്മീര്‍ ഘടകത്തിന്. ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥയാത്ര ഈ മാസം 28 നു തുടങ്ങാനിരിക്കേ വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാവില്ലെന്നായിരുന്നു അജിത് ഡോവലിന്റെയും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.