പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം അക്രമണങ്ങള്‍ സംഭവിക്കുന്നില്ല എന്ന് സംസ്ഥാനങ്ങള്‍ തന്നെ ഉറപ്പുവരുത്തണം എന്നും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്കി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട നടക്കുന്ന അക്രമണങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകാരിക്കാനാവില്ല. ഇത് ആള്‍ക്കൂട്ട ആക്രമണമാണ് എന്നും സുപ്രീം കോടതി പറഞ്ഞു. ഇര എപ്പോഴും ഇരതന്നെയാണ് അതിനെ ഗോസംരക്ഷണവും മതവുമായും കൂട്ടിക്കലര്‍ത്തേണ്ട കാര്യം ഇല്ല. ആര്‍ക്കും നിയമം കൈയില്‍ എടുക്കാന്‍ അവകാശവും ഇല്ലന്നും സുപ്രീം കോടതി പറഞ്ഞു.
Comments