ഇടുക്കി ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി ടോംജോസാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിക്കും. നിലവില്‍ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പെരിയാറില്‍ ചെളി അടിഞ്ഞ സാഹചര്യത്തില്‍ കുടിവെള്ള പംന്പിംഗ് മുടങ്ങിയതിനാല്‍ ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ബന്ദല്‍സംവിധാനം ഏര്‍പ്പെടുത്തും.
Comments