ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അടുത്തവര്‍ഷം ജനുവരി 19ലേക്കാണ് മാറ്റിയത്. സുപ്രീം കോടതിയുടെ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം തന്നെ രണ്ടുതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.
Comments