പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു. തൃശൂരില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കോടാലി സ്വദേശി സിനേഷാണ് മരിച്ചത്. മുളങ്കുന്നത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.
സംസ്ഥാനത്ത് 123 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
Comments