ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ കെ ജി സെന്റര്‍ സീൽ ചെയ്യുമെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സി പി എം കേന്ദ്രമാണ് എ കെ ജി സെന്റർ. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന് പറഞ്ഞു. എ കെ ജി സെന്ററിൽ സി പി എമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന് എ കെ ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.
Comments