സര്‍ക്കാര്‍ വനിതാമതിലിനെ സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് കാണുന്നതെന്നും ബജറ്റില്‍ നിന്നുള്ള തുക ചിലവഴിച്ചല്ല വനിത മതില് സംഘടിപ്പിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക്. വാര്‍ത്താ സമ്മേളനത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ വനിതാ മതിലിനെ സത്രീ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാണുന്നത്. വനിതാ ശാക്തീകരണത്തിനായി 50 കോടി നീക്കി വെച്ചിരുന്നു. വനിതാമതില്‍ കേരള സര്‍ക്കാര്‍ സ്പോണ്സര് ചെയ്തതതാണ്. പക്ഷെ ബജറ്റില്‍ നിന്നുള്ള തുകയല്ല ഇതിനായി ചിലവാക്കുന്നത്.
Comments