കല്ക്കരിഖനിയില് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാന്‍ ദിവസങ്ങളായി ശ്രമം തുടരുന്നതിനിടെ മേഘാലയയില്‍ വീണ്ടും ഖനിയപകടം. ജയ്ന്റിലിയ മേഖലയില്‍ തന്നെയുള്ള പഴക്കമേറിയ ഖനി തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചതായാണ് ഔദ്യോഗികവിവരം. ജില്ലാആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്ററകലെ മൂക്നോറിലെ ഖനിയിലാണ് അപകടമുണ്ടായത്. ഖനിത്തൊഴിലാളിയായ ഏലാദ് ബാരെയെ കാണാനില്ലെന്ന പരാതിയുമായി ബന്ധു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തകര്‍ന്ന ഖനിക്കുള്ളില്‍ നിന്ന് ഏലാദിന്റെയുള്പ്പെടെ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്.
Comments