സംസ്ഥാനത്തൊട്ടാകെ 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നതായി സൂചന. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. 1500 പോലീസുകാര്‍ക്കെതിരെ പരാതി ലഭിച്ചതില്‍ 1129 പേര്‍ക്ക് വിവിധ കേസുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതില്‍ 387 ഉദ്യോഗസ്ഥര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നും കണ്ടെത്തിയിരുന്നു.
പട്ടികയിലെ 59 പേര്‍ക്കെതിരെ അതീവഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. സ്ത്രീകള്‍ക്കുും കുട്ടികള്‍ക്കും എതിരായ അതിക്രമം, വധശ്രമം, കൈക്കൂലി, പരാതിയുമായെത്തുന്നവരെ ഉപദ്രവിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഇതില്‍ പെടും. ഡിവൈഎസ്പി, സിഐ, എസ്ഐ, എഎസ്ഐ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ കോണ്‍സ്റ്റബിള്‍ നിലവാരത്തിലുള്ള പോലീസുകാര്‍ക്കെതിരാണ് കൂടുതല്‍ പരാതി.
Comments