2018-19 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1083 കടങ്ങളാണ് എഴുതി തള്ളുന്നത്. 2,17,38,655 രൂപ ഇതിനായി അനുവദിച്ചു. 50,000 മുതല്‍ മൂന്നുലക്ഷം രൂപവരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനായി 4,39,41,274 രൂപ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
Comments