കോടിയേരി ബാലകൃഷ്ണന് ഉളുപ്പും മാനവുമില്ലാത്ത നേതാവാണെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ .പൊലീസ് സംരക്ഷണം നല്കിയിരുന്നുവെങ്കില് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെടില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെയായിരുന്നു രമ പ്രതികരിച്ചത്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സി.പി.ഐഎമ്മിന്റെ അടിവേര് തോണ്ടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Comments