ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി റെയില്‍ വേ അധികൃതര്‍ സ്ഥിരീകരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ട്.രാവിലെ 7.25 നാണ് സംഭവം. ബംഗളൂരു -ഗുവഹാത്തി എക്സ്പ്രസ് ട്രെയിനുള്ളിലാണ് ബോംബ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാം പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ട്രെയിന്‍ നിര്‍ത്തിയിട്ട് അഞ്ചുമിനിട്ടിനു ശേഷമാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്്റെ എസ് 4 കോച്ചിനും എസ് 5 കോച്ചിനുമിടയില്‍ നിന്നാണ് സ്ഫോടന ശബ്ദംകേട്ടത്. ഈ കോച്ചുകള്‍ക്കിടയില്‍ നിന്നും രണ്ടു ബോംബുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Comments