രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അത്ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയില്‍ രഞ്ജിത്തിന്റെ പേര് എട്ടാമതാണ്. ആദ്യ മൂന്ന് സ്ഥാനത്തുളളവരുടെ പേര് മാത്രമേ പുരസ്കാരത്തിന് പരിഗണിക്കൂയെന്നും കായിക മന്ത്രാലയം കോടതിയെ ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് രഞ്ജിത്തിന് അവാര്‍ഡ് നല്‍കാത്തതിനെതിരെ നവലോകം സാംസ്കാരിക കേന്ദ്രം നല്കിയ ഹര്‍ജി പിന്‍വലിച്ചു.
Comments