അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകളാണ് മുടങ്ങിയത്. രോഗികളും ബന്ധുക്കളും പ്രതിഷേധത്തിലാണ്.കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കടെുക്കാനാണ് ഡോക്ടര്‍മാര്‍ ഒന്നിച്ച് അവധിയെടുത്തത്. എന്നാല്‍ ഇവര്‍ പരിശീലന പരിപാടിയില്‍ പങ്കടെുക്കുകയാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Comments