തിങ്കളാഴ്ച വൈകീട്ട് പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സബ്ജിയാന്‍ മേഖലയില്‍ പ്രകോപനമില്ലാതെ ഇന്ത്യക്കു നേരെ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നിയന്ത്രണ രേഖയില്‍ ഈ മാസം ആറുമുതല്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ എട്ടു പേര് കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രശ്നബാധിത മേഖലയില്‍ നിന്നും 30000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
Comments