You are Here : Home / News Plus

കള്ളപ്പണം പൂഴ്ത്തിയ കമ്പനി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍.

Text Size  

Story Dated: Tuesday, October 28, 2014 03:36 hrs UTC

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ച കമ്പനി ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയതായി കണക്കുകള്‍. സത്യവാങ്മൂലത്തില്‍ പറയുന്ന രാധ എസ്. ടിംബ്ലോയുടെ കമ്പനിയായ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡ് ബി.ജെ.പിക്ക് ഒമ്പതുതവണയായി നല്‍കിയത് 1.18 കോടി രൂപ. കോണ്‍ഗ്രസിന് മൂന്നു തവണയായി 65 ലക്ഷവും ഇവര്‍ നല്‍കിയിട്ടുണ്ട്. 2004-05 മുതല്‍ 2011-12 വരെ ദേശീയപാര്‍ട്ടികള്‍ക്ക് വ്യക്തികളും കോര്‍പ്പറേറ്റുകളും നല്‍കിയ സംഭാവനകളുടെ കണക്ക് പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആര്‍) എന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ടിംബ്ലോ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് രാധ ടിംബ്ലോ. ഏഴു വര്‍ഷത്തിനിടെ ഒമ്പതുതവണയായാണ് ബി.ജെ.പിക്ക് ഇവര്‍ 1.18 കോടി നല്‍കിയത്. കോണ്‍ഗ്രസ്സിന് മൂന്നുതവണയായി 65 ലക്ഷവും നല്‍കി.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടത് ഇലക്ടറല്‍ ട്രസ്റ്റുകളാണ്. ആകെ 13 ഇലക്ടറല്‍ ട്രസ്റ്റുകള്‍ ഉള്ളതില്‍ ഏഴെണ്ണത്തിന് മാത്രമാണ് കേന്ദ്ര പ്രത്യക്ഷനികുതി ബ്യൂറോ(സി.ബി.ഡി.റ്റി)യുടെ അംഗീകാരമുള്ളത്. ബാക്കി ആറ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്ക് സംഭാവനകള്‍ കൈകാര്യം ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ ഈ ആറ് ട്രസ്റ്റുകള്‍വഴി ദേശീയപാര്‍ട്ടികള്‍ക്ക് മേല്‍പ്പറഞ്ഞ ഏഴ് വര്‍ഷത്തിനിടെ 105 കോടിയിലധികം സംഭാവന ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.