You are Here : Home / News Plus

അമിതാഭ് ബച്ചന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

Text Size  

Story Dated: Tuesday, October 28, 2014 04:41 hrs UTC

ന്യൂയോര്‍ക്ക്: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ലോസ് ആഞ്ചല്‍സ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രേരിപ്പിച്ച കേസിലാണ് കോടതിയുടെ സമന്‍സ്. സിഖുകാരനായ അംഗ രക്ഷകനാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 'രക്തത്തിന് പകരം രക്തം' എന്ന മുദ്രാവാക്യം ബച്ചന്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. ന്യൂയോര്‍ക്ക് കേന്ദ്രമായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് കേസ് ഫയല്‍ ചെയ്തത്. 28 ദിവസത്തിനകം സമന്‍സിന് മറുപടി നല്‍കാന്‍ കോടതി ബച്ചനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കന്‍ കോടതി സമന്‍സ് അയച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.