ബാര്‍ കോഴ:ധനമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍
Text Size
Story Dated: Sunday, November 02, 2014 04:58 hrs UTC
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ആരോപണത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം പോരെന്നും ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫിന്‍െറ അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെടുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments