അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പരസ്യമായി വിഴുപ്പലക്കുന്ന യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പോടെ ശിഥിലമാകും. ആര്.എസ്.എസ്, എന്‍.ഡി.എഫ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ വര്‍ഗീയ -തീവ്രവാദ ചിന്താഗതി വളര്‍ത്തുന്നവരാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം
തിരൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments