ലാവലിന്‍ ഇടപാടില്‍ 375 കോടി രൂപ നഷ്ടമുണ്ടായിട്ടും കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. പ്രമാദമായ കേസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ ഒത്തുതീര്പ്പിലത്തെുന്ന പ്രവണതയാണുള്ളത്. വെറുംകൈയോടെ രാഷ്ട്രീയത്തില്‍ വന്നവര്‍ വലിയ മുതലാളിമാരായി മാറിയിട്ടുണ്ട്. ഇക്കഥകള്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടില്ലെന്ന് നടിക്കരുത്. ടി.പി വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കാത്തത് ശരിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വടകര മീഡിയ കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മാധ്യമ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments