തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റിനെയും അഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരെയും മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയപ്പ്.
ഈ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം തടയുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഇവരെ സ്ഥലംമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്. കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികളാണ് മമതയ്ക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ ഉദ്യോഗസ്ഥരെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.
Comments