എസ്ബിഐ ശാഖയില്‍ 20 പേരുടെ അക്കൗണ്ടിലേയ്ക്കു കോടികള്‍ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്ബിഐ അക്കൗണ്ടിലേയ്ക്കാണ് ഉറവിടം വ്യക്തമല്ലാതെ കോടികള്‍ എത്തിയത്. 20 പേരുടെ അക്കൗണ്ടിലേയ്ക്കായി 40 കോടി രൂപ വന്നു. എന്നാല്‍ എവിടെ നിന്നാണ് ഈ പണം എത്തിയത് എന്നു വ്യക്തമായി പറയാന്‍ ബാങ്ക് ജീവനക്കാര്‍ക്കും കഴിയുന്നില്ല. പണം എത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു.
Comments