മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടു പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയാണ്.
Comments