ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സഭയുടെ വാദം പൊളിയുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ ഡിസംബര്‍ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്കിയ കത്ത് പുറത്തുവന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ കത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ നടത്തിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജലന്ധര്‍ രൂപത മുമ്പ് പറഞ്ഞിരുന്നത്.
Comments