നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകണം എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ അഭിഭാഷകൻ രാജു ജോസഫിന്റെ വിടുതൽ ഹർജിയിലും കോടതി സർക്കാരിനോട് വിശദീകരണം തേടി.പ്രതിയായ സുനിൽ കുമാറിന് നിയമ സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാണ് രാജു ജോസഫിന്റെ വാദം.
Comments