എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ ആലുവ പോലീസ് നടത്തിയ തെരച്ചിലിൽ ചില രേഖകൾ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തിൽവെച്ച് വെള്ളിയാഴ്ച പുലർച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയിൽ അറസ്റ്റുചെയ്തവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയത്.
Comments