മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ കൂടി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. മരിച്ച ശശീന്ദ്രന്റെ അച്ഛന് വേലായുധന്, ജോയ് കൈതാരം എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Comments