നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സര്‍ക്കാര്‍ സത്യവാങ്മൂലം. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്ക് മറുപടിയായാണ് കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്നും കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നടിയുടെ ഇതേ ആവശ്യം വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്
Comments