നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും. ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം. രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ ഗ്രഹണം കാണാനാവുക. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിന്ന് പുറത്ത് വരും. ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും.
Comments