വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശുപാര്‍ശകൾ അടങ്ങിയ വിശദ റിപ്പോര്‍ട്ട്, ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ 15 കോടി രൂപ പിഴ ചുമത്തണം എന്നതടക്കമുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. വിവര സംരക്ഷണത്തിനായി ആധാര്‍ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും സമിതി ശുപാര്‍ശ ചെയ്തു. ആധാറിലെ അടക്കമുള്ള വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇതേകുറിച്ച് പഠിക്കാൻ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികൾ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
Comments