ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി. മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്. നിരോധനം നിയമവിരുദ്ധമെന്ന കേരളത്തിന്റെ ആരോപണം പൂര്‍ണമായും തള്ളി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര സംബന്ധിച്ച പഠനം നടത്താന്‍ സുപ്രീംകോടതിയാണ് ഒരു ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. ഈ സമിതിയില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും അംഗമായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പഠനത്തിന് ശേഷമാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി രാത്രി യാത്രാ നിരോധനം തുടരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
Comments