പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ (എന്‍എസ്ജി) കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാശിനാഥ് മണ്ഡല് (22) എന്ന ജാര്‍ഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനാണ്. കാശിനാഥ് ഡല്‍ഹിയിലെ കണ്ട്രോള് റൂമിലേക്കാണ് വിളിച്ചത്. പേരു വെളിപ്പെടുത്താതെ വിളിച്ച ഇയാളുടെ നമ്പര്‍ എന്‍എസ്ജി അന്വേഷിച്ച് കണ്ടെത്തുകയും മുംബൈ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ജൂലായ് 27 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments