ഭാര്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യചെയ്തു. തീപടര്‍ന്ന വസ്ത്രം വലിച്ചെറിഞ്ഞ ഭാര്യ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്മണ്ണൂര്‍ മന്ദിരം ആറ്റുകടവിന് സമീപം പുന്നവേലിപാതയില്‍ മോഹനന് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-നായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ഭാര്യ രാധയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം മോഹനന് വീടിനോട് ചേര്‍ന്ന പണിശാലയിലെത്തി കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പാലാ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഹനന് മരപ്പണിക്കാരനായിരുന്നു. കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മക്കള്‍: അരുണ്‍, അമല്‍. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments